പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു: നിത്യ മേനോന്‍

സിനിമാ രംഗത്ത് ഗോസിപ്പിന് പഞ്ഞമില്ലെങ്കിലും നിത്യ മേനോന് അതിത്തിരി കൂടുതലാണ്. കാരണം നിത്യ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. അതുകൊണ്ട് തന്നെ ശത്രുക്കള്‍ നിരവധിയാണ്.

പല നായകന്മാരുടെയും പേരിനൊപ്പം നിത്യയുടെ പേര്

പല നായകന്മാരുടെയും പേരിനൊപ്പം നിത്യയുടെ പേരു കേട്ടിട്ടുണ്ട്. ഗോസിപ്പുകളില്‍ മനം മടുത്തിരിക്കുകയാണ് നിത്യയിപ്പോള്‍. തന്നെ ശരിക്കും മനസിലാക്കുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കൂവെന്നാണ് നിത്യ പറയുന്നത്.

അങ്ങനെയെങ്കില്‍ മാത്രമേ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്. പതിനെട്ടാം വയസില്‍ ഒരാളെ പ്രണയിച്ചിരുന്നു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസിലായതോടെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

വിവാഹിതരായ പുരുഷന്മാരുമായി തന്റെ പേര് ചേര്‍ത്ത് ഗോസിപ്പ് ഇറക്കുന്നതിലാണ് നിത്യ മേനോന് ഏറെ സങ്കടം. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് വലിയ പ്രയാസമാണെന്ന് നിത്യ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News