പ്രിയങ്കയെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ്; മിണ്ടാതെ അമിത് ഷാ; ‘ബിജെപിയുടെ നിലവാരം ഭയങ്കരം തന്നെ’

ദില്ലി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യ എന്ന് വിളിച്ച് ബിജെപി നേതാവ് പ്രേം ശുക്ല. ട്വിറ്ററില്‍ പ്രിയങ്ക നടത്തിയ അഭിപ്രായപ്രകടനത്തിനാണ് പ്രേം ശുക്ല ഇത്തരത്തില്‍ മറുപടി നല്‍കിയത്.

രാഹുല്‍ഗാന്ധിയുടെ കാലിഫോര്‍ണിയ പ്രസംഗത്തില്‍ തന്നെ ബിജെപി നിരാശരായി എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഇതിനോട് കോണ്‍ഗ്രസിനും അവരുടെ വേശ്യ വക്താവിനുമാണ് നിരാശ’ എന്നായിരുന്നു സംഘി പ്രേം ശുക്ലയുടെ മറുപടി.

പരാമര്‍ശത്തില്‍ പ്രിയങ്ക നല്‍കിയ മറുപടി ഇങ്ങനെ:

‘കടുത്ത നിരാശയില്‍ ബിജെപി വക്താവ് എന്നെ വേശ്യയെന്നു വിളിച്ചു. സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ’. മോദിയെയും അമിത് ഷായെയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി.

തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പ്രേമിനെതിരെ നടപടിയെടുക്കണമെന്ന് അമിത് ഷായോട് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോടും അമിതിന് മറുപടിയില്ല. പ്രേമിന്റെ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News