ഐഎസ്എല്‍ നാലാം സീസണ്‍ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരത്തില്‍ സച്ചിന്റെ കേരളയും ഗാംഗുലിയുടെ കൊല്‍ക്കത്തയും ഏറ്റുമുട്ടും

ദില്ലി: ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഇക്കുറി പോരാട്ടങ്ങള്‍ക്ക് വിസിലുയരുക.

കഴിഞ്ഞ സീസണില്‍ കലാശക്കളിയിലെ എതിരാളികളായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍ കൊല്‍ക്കത്തയിലാണ് ഉദ്ഘാടന മാമാങ്കം.

പത്ത് ടീമുകളാണ് ഈ സീസണില്‍ പങ്കെടുക്കുന്നത്. ബെംഗലൂരു എഫ്!സി, ജാംഷെദ്പൂര്‍ എഫ്‌സി എന്നിവയാണ് പുതിയ ടീമുകള്‍. നാല് മാസം നീണ്ടു നില്‍ക്കുന്നതാണ് ലീഗ്. 95 മത്സരങ്ങള്‍ അരങ്ങേറും.

ഹോം എവേ ഫോര്‍മാറ്റിലാണ് ലീഗ് മത്സരങ്ങള്‍. എതിരാളികളുടെ തട്ടകത്തിലും സ്വന്തം തട്ടകത്തിലുമായി ഇരുപാദങ്ങളിലായി സെമി ഫൈനലുകളും മാര്‍ച്ചില്‍ നടക്കും. ഫൈനല്‍ നടക്കുന്ന വേദി പ്രഖ്യാപിച്ചിട്ടില്ല.

മത്സരക്രമം ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News