കപ്പ് കൊച്ചിയിലെത്തി; ഇനി കളി തുടങ്ങാം

കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ജേതാക്കള്‍ക്കുള്ള കിരിടത്തെ വരവേറ്റു. പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടന്ന ചടങ്ങില്‍ കായികമന്ത്രി എ.സി.മൊയ്തീന്‍ ട്രോഫി അനാവരണം ചെയ്തു.

കേരളത്തിന്റെ കലാ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന പ്രത്യക പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. വേദിയില്‍ ലോകകപ്പ് ഭാഗ്യചിഹ്നമായ ഖേലിയോ അവതരിപ്പിക്കപ്പെട്ടു.

ഖേലിയോ ഭാഗ്യ താരം

ടൂര്‍ണമെന്റ് കിക്കോഫിനു മുന്നോടിയായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ടീമുകള്‍ തമ്മിലും ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും തമ്മിലും പ്രദര്‍ശന ഫുട്ബോള്‍മത്സരം നടക്കും.

കളിയിക്കാവിളയില്‍ നിന്നും കാസര്‍കോഡ് നിന്നുമുള്ള ദീപശിഖാറാലി ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് 6 ന് കൊച്ചിയില്‍ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News