അരിസ്റ്റോ സുരേഷിന്റെ ‘അങ്കമാലി മാങ്ങാകറി’ സൂപ്പര്‍ ഹിറ്റ്

കൊച്ചി: ആക്ഷന്‍ ഹീറോ ബിജുവിലെ ‘മുത്തേ പൊന്നെ പിണങ്ങല്ലെ’ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ അരിസ്‌റ്റോ സുരേഷിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ‘അങ്കമാലിയിലെ മാങ്ങാകറിയുടെ’ പ്രത്യേകതകളാണ് അരിസ്റ്റോ വര്‍ണിച്ചിരിക്കുന്നത്.

ക്യൂബന്‍ കോളനി

നവാഗതനായ മനോജ് വര്‍ഗ്ഗീസ് കഥയെഴുതി സംവിധാനവും ചെയ്യുന്ന ക്യൂബന്‍ കോളനി എന്ന ചിത്രത്തിന് വേണ്ടിയാണ് അരിസ്‌റ്റോ സുരേഷിന്റെ മനോഹര ഗാനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും മനോജ് വര്‍ഗ്ഗീസ് തന്നെയാണ്.

അലോഷ്യാ കാവുമ്പൊറത്ത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ഇതിനകം ഹിറ്റായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News