സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്നു പറഞ്ഞവര്‍ തിരുത്തി; ഇതാ പുതിയ പ്രവചനം

ഇന്ന് സെപ്റ്റംബര്‍ 23. ലോകം അവസാനിക്കുമെന്ന് ചില പ്രവാചകന്‍മാര്‍ പറഞ്ഞ ദിവസമാണിന്ന്. പക്ഷെ ഇന്ന് ലോകം അവസാനിക്കില്ലത്രെ.

2100 വരെ ലോകത്തിന് ആയുസ്സുണ്ടെന്നാണ് പുതിയ ചില പ്രവാചകന്‍മാരുടെ പ്രവചനം. ഇനിയും 80 വര്‍ഷം കൂടി ലോകം ഇങ്ങനെ തട്ടിമുട്ടി നിങ്ങും എന്ന് പ്രവചിക്കുന്നത് പക്ഷെ ഭൗമശാത്രജ്ഞരാണ്.2100 ഓടെ ലോകം അവസാനിക്കും.

അതിന്റെ കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രങ്ങള്‍ പ്രളയങ്ങളായി രൂപാന്രപ്പെട്ടാണ് ലാകാവസാനം ഉണ്ടാക്കുക. മനുഷ്യര്‍ അനിയന്ത്രിതമായി പുറന്തള്ളുന്ന കാര്‍ബണുകള്‍ കുന്നുകൂടി സമുദ്രങ്ങളില്‍ ജീവനില്ലാതാകും.

പിന്നീട് അത് ഭൂമിയ ആകെ ഇല്ലാതാക്കും എന്നാണ് ഭൗമശാത്രജ്ഞനായ പ്രൊഫസര്‍ ഡാനിയേല്‍ റോത്തമര്‍ പറയുന്നത്. സമുദ്രങ്ങളിലെ കാര്‍ബണിന്റെ അളവ് 310 ജിഗാടണ്ണിലും കൂടുതലായാല്‍ ലോകാവസാനം ഉറപ്പെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ജീവന്റെ ഉത്ഭവസ്ഥാനമായ സമുദ്രങ്ങളില്‍ ജീവനില്ലാതായാല്‍ പന്നെ നമ്മളും ഇല്ല. ഇതാണ് ലോകാവസാനമായി പരിമിക്കുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News