നവാസ് ഷെരീഫിന്റേയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടി

പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ പെട്ട് നിയമനടപടികള്‍ നേരിടുന്ന പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു സ്വത്തുക്കള്‍ കണ്ടുകെട്ടി.

കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് നേരത്തെ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പദവിയില്‍ നിന്നും രാജി വെച്ചിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News