അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയെ ക്ലാസ്സിലിരുത്തി പഠിപ്പിക്കുന്ന പ്രഫസര്‍; ലോകത്തിന്റെ ചര്‍ച്ച ഇപ്പോള്‍ ഈ അമ്മയെയും മകനെയും കുറിച്ച്

വയസ്സായ മാതാപിതാക്കളെ നിഷ്‌ക്കരുണം ഒഴിവാക്കാന്‍ നോക്കുന്ന മക്കളുടെ ഈ കാലത്ത് ചൈനയില്‍ നിന്നും ഇതാ ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത.

വയസ്സായി രോഗബാധിതയായ അമ്മയെ എന്നും തന്റെ ക്ലാസ്സിലിരുത്തിയാണ് ചൈനയിലെ ഈ മകന്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. പടിഞ്ഞാറന്‍ ചൈനയിലെ ഗ്വിസോയില്‍ നിന്നുമാണ് മാതൃസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ വാര്‍ത്ത പുറത്തുവന്നത്.

അള്‍ഷിമോഴ്‌സ് ബാധിച്ച 80 കാരിയായ അമ്മയെ എന്നും പ്രൊഫസര്‍ ഹു തന്റെ ക്ലാസ്സില്‍ മറ്റു കുട്ടികളോടൊപ്പം ഇരുത്തും. അള്‍ഷിമേഴ്‌സ് ഉണ്ടെങ്കിലും തന്റെ മകനെ തിരിച്ചറിയാന്‍ ഈ അമ്മയ്ക്ക് സാധിക്കുന്നുണ്ട്.

അനുസരണയുള്ള കുട്ടിയെപ്പോലെയാണ് അമ്മ തന്റെ ക്ലാസ്സില്‍ ഇരിക്കുന്നതെന്ന് ഈ മകന്‍ പറയുന്നു. മറ്റു കുട്ടികള്‍ക്കിടയിലും ഈ അമ്മ താരമായിക്കഴിഞ്ഞു.

ചൈനീസ് മാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ പ്രൊഫസര്‍ ഹുവിനെയും അമ്മയെയും പറ്റിയുള്ള വാര്‍ത്തകളാണ്. 7 വര്‍ഷം മുന്‍പ് അച്ഛനെ നഷ്ടപ്പെട്ട ഹുവിന് ഇപ്പോള്‍ അമ്മ മാത്രമാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News