ദില്ലി: നടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍മാതാവ് കരിം മൊറാനി അറസ്റ്റില്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് പൊലീസ് കരിം മൊറാനിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈദരാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പിച്ചെങ്കിലും വെള്ളിയാഴ്ച ഇതും തള്ളുകയായിരുന്നു.
2015 ജൂലൈ മുതല്‍ 2016 ജനുവരി വരെ പ്രമുഖ നടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ കരിം പകര്‍ത്തിയെന്നും ആരോപണമുണ്ട്.
ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസ്’, യോദ്ധ, ദൂം, റാ വണ്‍, ഹാപ്പി ന്യൂ ഇയര്‍, ദിവാലെ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് കരിം മൊറാനി.
SRK & close friend Karim Morani at Olive Bar pic.twitter.com/vUfco4VlKZ
— SRK Universe (@SRKUniverse) May 29, 2016
SRK with Karim Morani Today #GlobalCitizenFestivalIndia pic.twitter.com/C9l9EfaH7X
— SRK EGYPT FAN CLUB (@SRKEGYPTFC) November 19, 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here