നോട്ട് നിരോധനം അനാവശ്യ നടപടിയെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ കാരണം നോട്ട് നിരോധനമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടി എടുത്തു ചാട്ടമായിപ്പോയെന്നും മന്‍മോഹന്‍ സിങ്ങ് വിമര്‍ശിക്കുന്നു. ഒരു പരിഷ്‌കൃത രാജ്യത്തും വിജയിച്ചിട്ടില്ലാത്ത നോട്ട് നിരോധനം എന്ന ആശയം നടപ്പിലാക്കുക വഴി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പിന്നോട്ട് നടക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

ജിഎസ്ടിക്കും വിമര്‍ശനം

ജിഡിപി വളര്‍ച്ചയില്‍ ഇടിവുണ്ടായതിന് നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമാണ് കാരണം എന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
2017 ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 7.9 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News