നടിയെ ആക്രമിച്ച കേസ്: പിസി ജോര്‍ജ് സിഡി പുറത്ത് വിടണം

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ ടെലിഫോണ്‍ സംഭാഷണം അടങ്ങിയ സി.ഡി കയ്യിലുണ്ടെന്ന് പറയുന്ന പിസി ജോര്‍ജ് അത് പുറത്ത് വിടാന്‍ തയ്യാറാകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. ഏത് കേസിലാണങ്കിലും പ്രതിയെ നിശ്ചയിക്കാന്‍ പി.സി ജോര്‍ജിന് എന്താണ് അവകാശം എന്നും മഞ്ഞക്കടമ്പില്‍ ചോദിച്ചു.

ഭൂമിയിലെ എല്ലാ വിഷയങ്ങളും തനിക്ക് അറിയാമെന്ന നിലയിലാണ് പിസി

സോളാര്‍ കേസ്, മലബാര്‍ സിമന്റ്‌സ് തുടങ്ങിയ പല കേസുകളിലും തന്റെ കയ്യില്‍ തെളിവുണ്ടെന്ന് പി.സി ഗീര്‍വാണം മുഴക്കിയിരുന്നു. പ്രമാദമായ പല കേസുകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ച് വാര്‍ത്താകേന്ദ്രമാകാന്‍ പി.സി ജോര്‍ജ് നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഭൂമിയിലെ എല്ലാവിഷയങ്ങളും തനിക്ക് അറിയാമെന്ന നിലയിലാണ് പിസിയുടെ സംസാരശൈലി എന്നും മഞ്ഞക്കടമ്പില്‍ പരിഹസിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണന്ന് പള്‍സര്‍ സുനി ഒരു സിനിമാ സംവിധായകനോട് പറയുന്ന ശബ്ദരേഖ തന്റെ കയ്യിലുണ്ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രസ്താവന. ഇത് പൊലീസ് പിടിച്ചെടുക്കണമെന്നും യൂത്ത്ഫ്രണ്ട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News