നിര്‍മ്മല്‍ ചിട്ടി തട്ടിപ്പുമായി ബന്ധമില്ലെന്ന് വി എസ് ശിവകുമാര്‍; വിശദികരണം അരോപണം ശക്തമായപ്പോള്‍

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍മന്ത്രിവിഎസ്.ശിവകുമാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിഎസ്സ്.ശിവകുമാര്‍ എംഎല്‍എ പറഞ്ഞു.

ചിട്ടി സ്ഥാപന ഉടമ നിര്‍മ്മലനെ നാട്ടുകാരന്‍ എന്ന രീതിയില്‍ തനിക്ക് പരിചയമുണ്ടെന്നും വിഎസ്സ്.ശിവകുമാര്‍ വ്യക്തമാക്കി.താന്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പമാണെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മല്‍ കൃഷ്ണ ചിട്ടി സ്ഥാപനത്തിന്റെ ബിനാമിയാണ് വിഎസ്സ് ശിവകുമാര്‍ എന്ന ആരോപണമാണ് നിക്ഷേപകര്‍ക്കിടയിലും നാട്ടിലും ഉയര്‍ന്നുവന്നത്. തിരുവനന്തപുരം പാറശ്ശാലയിലെ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും സംയുക്തമായി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ആരോപണത്തിന് മറുപടിയുമായി മുന്‍ മന്ത്രി വിഎസ്സ് ശിവകുമാര്‍ രംഗത്ത് എത്തിയത്.

നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.ചിട്ടിതട്ടിപ്പ് പുറത്തുവരികയും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പ്രതിഷേധവും പരാതിയുമായി രംഗത്ത് വന്നപ്പോഴാണ് വി.എസ്സ് ശിവകുമാറിനെതിരെ നിക്ഷേപകര്‍ക്കിടയിലും പാറശ്ശാലയിലും ആരോപണം വന്നത്.

നിര്‍മ്മലനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം

വിഎസ്.ശിവകുമാര്‍ ചിട്ടിസ്ഥാപനത്തിന്റെ ബിനാമിയാണെന്നാണ് ഇവര്‍ ആരോപിച്ചത്. അതേസമയം 83 ബിനാമികളുടെ പേരിലാണ് നിര്‍മ്മല്‍ കൃഷ്ണ ചിട്ടിസ്ഥാപന ഉടമ നിര്‍മ്മലന്‍ ചിട്ടിയില്‍ നിന്നുള്ള വരുമാനം നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ബിനാമികളുെട സ്വത്തുവകകളും ബാങ്ക് നിക്ഷേപവും കണ്ടെത്തുന്നതിനുള്ള സംയുക്ത അന്വേഷണം തമിഴ്‌നാട് പൊലീസ് ക്രൈംസ് ഐജി അശോക് ദാസിന്റെയും സംസ്ഥാന പോലീസ് ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെയും നേതൃത്വത്തില്‍ ത്വരിതഗതിയിലാണ്.

തമിഴ്‌നാട് പൊലീസ് രജിസ്ട്രര്‍ ചെയ്ത FIR ന്റെ അടിസ്ഥാനത്തിലാണ് ഇരുസംഘങ്ങളും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്.ഇതിനിടെ നിര്‍മ്മല്‍കൃഷ്ണ ചിട്ടി സ്ഥാപന ഉടമ നിര്‍മ്മലനെ കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here