ലോകകപ്പ് ട്രോഫി ഒരു ദിവസം കൂടുതല്‍ കൊച്ചിയില്‍ തങ്ങും; തിങ്കളാഴ്ച്ച ലുലുവില്‍ ട്രോഫി പ്രദര്‍ശിപ്പിക്കുന്നു

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള വിന്നേഴ്‌സ് ട്രോഫി ഒരു ദിവസം കൂടുതല്‍ കൊച്ചിയില്‍ തങ്ങും.

ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് തിങ്കളാഴ്ച ഒരു പകല്‍ കൂടി ട്രോഫി കൊച്ചിയില്‍ ഉണ്ടാവുക.

ഞായറാഴ്ച ഫോര്‍ട്ട്‌കൊച്ചിയിലെ ട്രോഫി ടൂര്‍ സമാപനം കഴിഞ്ഞ് ട്രോഫി അന്നു തന്നെ തിരിച്ച് കൊണ്ടുപോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ലോകകപ്പ് ട്രോഫി ഇടപ്പള്ളി ലുലു മാളിലാണ് പ്രദര്‍ശിപ്പിക്കുക.

രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ ട്രോഫി ലുലു മാളില്‍ ഉണ്ടാകും

രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ ട്രോഫി ലുലു മാളില്‍ ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ അറിയിച്ചു. വിവിധ ഫുട്‌ബോള്‍ അനുബന്ധ പരിപാടികളും ഇതോടൊപ്പം നടത്തുന്നുണ്ട്.

നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട  സ്‌ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും തിങ്കളാഴ്ചത്തെ പരിപാടിയില്‍ ട്രോഫി നേരില്‍ കാണാനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News