കൊച്ചിയില്‍ ടാക്‌സി ഡ്രൈവറെ നടിയടക്കമുള്ള സംഘം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്; നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ നടിയടക്കമുള്ള സംഘം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്. ഡ്രൈവറായ ഷെഫീക്കിനെ സംഘം മര്‍ദിക്കുന്നത്, നാട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

മോശം പെരുമാറ്റം ഉണ്ടായെന്ന വാദം തെറ്റാണെന്നും ദൃക്‌സാക്ഷികള്‍

യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്നും ഡ്രൈവറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന വാദം തെറ്റാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം നടന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനായ ഷനോജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ ഏകസാക്ഷിയാണ് തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്.

ഷെയര്‍ ടാക്‌സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷെഫീക്ക് തയാറാകാത്തതിനെ യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തുന്നു.

കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളായ യുവതികള്‍ സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News