അഴീക്കോടന്‍ സമാനതകളില്ലാത്ത നേതാവായിരുന്നെന്ന് ജി.സുധാകരന്‍

കണ്ണൂര്‍: കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് അഴീക്കോടന്‍ രാഘവന്റെ 45ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പ്രഭാത ഭേരിയുംകണ്ണൂര്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചനയും നടന്നു. ബാങ്ക് റോഡില്‍ വൈകീട്ട് നടന്ന അനുസ്മരണ പൊതുസമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

അഴീക്കോടന്‍ സമാനതകളില്ലാത്ത നേതാവായിരുന്നെന്ന് ജി.സുധാകരന്‍ പറഞ്ഞു. വെടിയുണ്ടകള്‍ കൊണ്ട് മുഴുവന്‍ ഇന്ത്യക്കാരനെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ബിജെപി ധരിക്കണ്ടെന്നും ഹിറ്റ്‌ലറിന് പോലും എതിരാളികളെ മുഴുവനായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടടഘഇ പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഴീക്കോടന്‍ സ്മാരക എന്‍ഡോവ് മെന്റുകള്‍ വിതരണം ചെയ്തു. വിവിധ കലാകായിക വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹാന്‍വീവ് ചെയര്‍മാന്‍ കെപി സഹദേവന്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News