സ്മാര്‍ട്ടായി കേരള പൊലീസ്; നഷ്ടപ്പെട്ട മൊബൈലുകള്‍ കണ്ടെടുക്കാന്‍ പുതിയ ആപ്പ്

തിരുവനന്തപുരം: കേരള പൊലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. ക്രമസമാധാനപാലനത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് നമ്മുടെ സ്വന്തം കേരളം എല്ലാക്കാലത്തും.

ജനസമ്പര്‍ക്കത്തിന്റെ കാര്യത്തിലും കേരള പൊലീസിന്റെ മികവ് എടുത്തുപറയേണ്ടതു തന്നെ. ഇപ്പോഴിതാ ജനങ്ങള്‍ക്കു വേണ്ടി പുതിയ പരീക്ഷണങ്ങളുമായെത്തിയിരിക്കുകയാണ് സംസ്ഥാന സേന.

ഐ ഫോര്‍ മൊബ്

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥന് തിരിച്ചുകിട്ടാനുള്ള പുതി വഴികള്‍ അവതരിപ്പിച്ചാണ് പൊലീസ് ഇക്കുറി കൈയ്യടി നേടുന്നത്. ഐഎംഇഐ നമ്പര്‍ വഴി ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.

ഐ ഫോര്‍ മൊബ് എന്ന പേരിലാണ് സൈബര്‍ ഡോം വെബ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഐഎംഇഐ നമ്പറുമായി കേരള പൊലീസിനെ ബന്ധപ്പെട്ടാല്‍ ഫോണ്‍ ഉറപ്പായും തിരിച്ചുകിട്ടും.

ഫോണ്‍ കിട്ടിയവര്‍ അത് തിരിച്ചുതരാതെ അണ്‍ലോക്ക് ചെയ്യാനോ മറ്റൊ ശ്രമിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വെബ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിട്ടുള്ളതാണ് സവിശേഷത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here