ദിലീപിന്റെ വിധി ഇന്നറിയാനാകില്ല; പോലിസിന്റെ വാദങ്ങള്‍ ശക്തം, കാത്തിരിപ്പ് നീളുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു വിധിയില്ല.

പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും. നാളെ ഉച്ചകഴിഞ്ഞ് രണ്ട മണിക്കായിരിക്കും കോടതി ജാമ്യ അപേക്ഷ പരിഗണിക്കുക.

അപേക്ഷയില്‍ പ്രതി ഭാഗത്തിന്റെ വാദമാണ് ഇന്ന് പൂര്‍ത്തിയായത്. വാദത്തിന്റെ ആദ്യ ഘട്ടത്തില്‍ തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നും പോലും അറിയുകയില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സോപാധിക ജാമ്യം വേണെന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത് .

ജാമ്യം തേടി മൂന്നാം തവണ

ഹൈക്കോടതിയില്‍ ജാമ്യം തേടി മൂന്നാം തവണയാണ് ദിലീപ് എത്തുന്നത്. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു.

ദിലീപിനു ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുള്ളതിനാലാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തത്.

റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് 79 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്കു നേരത്തെ മാറ്റിയിരുന്നു .
ജാമ്യഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്ന ഹെക്കോടതി നിര്‍ദേശം അതുവരെ നിലനില്‍ക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News