വിദ്യാര്‍ഥി സമരം ശക്തമായി ; മലബാര്‍ മെഡിക്കല്‍ കോളേജ് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു

കോഴിക്കോട്: ബാങ്ക് ഗാരന്റി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ക്ലാസില്‍നിന്ന് പുറത്താക്കിയ എംബിബിഎസിന് പ്രവേശനം നേടിയ 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു.

വിദ്യാര്‍ത്ഥികള്‍  സമരം അവസാനിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സമരം ശക്തമായതോടെയാണ് മാനേജ്‌മെന്റ് നിലപാട് മാറ്റിയത്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാമെന്ന് മാനേജുമെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു.

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളോട് ക്ലാസ് തുടങ്ങി 15 ദിവസത്തിനുള്ളില്‍ ഗാരന്റി കെട്ടണമെന്ന കര്‍ശനം നിര്‍ദേശം കോളേജ് അധികൃധര്‍ നല്‍കുക ആയിരുന്നു.

ഇത് പാലിക്കാന്‍ ആകാത്ത 33 വിദ്യാര്‍ഥികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്

കുട്ടികളോടു ബാങ്ക് ഗാരന്റി ആവശ്യപ്പെടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം മറികടന്നാണ് കോളേജ് അധികൃതര്‍ ഇത്തരത്തില്‍ നിലപാട് ഏടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News