ഓണ്‍ലൈന്‍ ഷോപ്പിംഗ് ഓഫറുകള്‍ നഷ്ടമായോ; വിഷമം വേണ്ട; വമ്പന്‍ ഓഫറുകള്‍ വീണ്ടും വരുന്നു

ഫ്ളിപ്കാര്‍ട്ടിന്‍റെയും ആമസോണിന്‍റെയും രണ്ടാംഘട്ട ഉത്സവകാല വിലക്കിഴിവ് മഹാമഹം ഒക്ടോബര്‍ ആദ്യവാരം തുടങ്ങും.

നാല് ദിവസം നീണ്ടുനില്‍ക്കും

നാല് ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന അടുത്ത വിലക്കിഴിവ് വില്പന ഒക്ടോബര്‍ അഞ്ചിനും പത്തിനും ഇടയ്ക്കാകും എത്തുക.

മുന്‍ ഉത്സവ വിലക്കിഴിവിലേതുപോലെ സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കുതന്നെയാകും ആകര്‍ഷകമായ ഓഫറുകള്‍.

നേരത്തെ നല്‍കിയ വിലക്കിഴിവിനേക്കാളും അല്പം കുറവായിരിക്കും പുതിയ വില്പനയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പേ ടിഎമ്മും ഒക്ടോബര്‍ ആദ്യവാരം രണ്ടാംഘട്ട ഉത്സവ കാഷ് ബാക്ക് ഓഫര്‍ വില്പന തുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News