മോദി ഭരണത്തില്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അതൃപ്തി; ഭയം കാരണം ആരും തുറന്നു പറയുന്നില്ല: ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

ദില്ലി: നോട്ട് നിരോധനത്തിനും ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് നടപ്പാക്കിയതിനും മോദി സര്‍ക്കാരിന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ രൂക്ഷ വിമര്‍ശനം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ മോദി പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു.

ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കി

ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലാണ് സിന്‍ഹയുടെ വിമര്‍ശനം. സംഘപരിവാര്‍ സഹയാത്രികനും മുന്‍ ഓഹരി വില്‍പ്പന മന്ത്രിയുമായ അരുണ്‍ ഷൂരി ബിജെപി നേതാക്കളുടെ മോദി പേടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സിന്‍ഹയുടെ തുറന്നുപറച്ചില്‍.

അസമയത്തെ നോട്ട് നിരോധനം ഗുരുതരമായ സാമ്പത്തിക ദുരന്തമായിരുന്നു. ഇതിനൊപ്പം ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കുകയും ചെയ്തതോടെ ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമാക്കി. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

  • മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും മോദിയെ പേടി
  • നോട്ട് നിരോധനം ഗുരുതരമായ സാമ്പത്തിക ദുരന്തം
  • ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കി
  • ജിഡിപി പുറത്തുവന്ന നിരക്കിനേക്കാള്‍ താഴ്ചയില്‍
  • ധനമന്ത്രി മുഴുവന്‍ ഇന്ത്യാക്കാരെയും പട്ടിണിയിലാക്കാന്‍ അധിക ജോലിയെടുക്കുന്നു

യഥാര്‍ത്ഥത്തില്‍ പുറത്തുവന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണം.

ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും റെയ്ഡുകളിലൂടെ ജനങ്ങളുടെ മനസ്സിനെ ഭീതിപ്പെടുത്തുന്ന ഒരു കളിയാണ് നടത്തുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയ കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ പ്രതിരോധിക്കേണ്ട അവസ്ഥയാണുള്ളതെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ധന മന്ത്രി എല്ലാ ഇന്ത്യക്കാരേയും പട്ടിണിയിലാക്കാന്‍ അധിക ജോലിയെടുക്കുകയാണെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News