മോദിയും അമിത് ഷായും നടപ്പാക്കുന്നത് എറ്റുമുട്ടല്‍ രാഷ്ട്രീയമാണെന്ന് ബൃന്ദ കാരാട്ട്

കോഴിക്കോട്: മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്ത് നടപ്പാക്കുന്നത് എറ്റുമുട്ടല്‍ രാഷ്ട്രീയമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറൊ അംഗം ബൃന്ദാ കാരാട്ട്. ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുന്‍കൈകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് നടന്ന ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

ത്രിപുരയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ബൃന്ദ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ചെറുതും വലുതുമായ പോരാട്ടങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സിപിഐഎം നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുന്‍കൈകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടി ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു.

രാജസ്ഥാന്‍ കര്‍ഷക സമരനേതാവ് പേമാറാം, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്, ജെഎന്‍യു എസ്എഫ്‌ഐ നേതാവ് നിതീഷ് നാരായണന്‍, റോഹിഗ്യന്‍ ഐക്യദാര്‍ഡ്യ പ്രവര്‍ത്തകന്‍ ഡോക്ടര്‍ ഉബൈസ് സൈനുല്‍ ആബിദ്, ഗോ രക്ഷകരാല്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഫൈസല്‍ എന്നിവരും ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തു.

കോഴിക്കോട് തിയേറ്റര്‍ ബീറ്റ്‌സിന്റെ കലാപരിപാടിയും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here