കായികലോകത്തെ അതീവ സുന്ദരമായ കാഴ്ച; ഫെഡററുടെ തോളിലേറി നദാല്‍; മെസിക്കും റോണോയ്ക്കും സാധിക്കുമോ; കോഹ്ലിക്കും സ്മിത്തിനുമോ

റോജര്‍ ഫെഡററും റാഫേല്‍ നദാലും ആധുനിക ടെന്നിസ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. പലപ്പോഴും കിരീടത്തിനായി ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്.

എന്നാല്‍ കളത്തിന് പുറത്ത് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. കളത്തിന് പുറത്ത് മാത്രമല്ല കളത്തിനകത്തും ഹൃദയം കൊണ്ട് സൗഹൃദം കാട്ടുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍ കായിക ലോകത്തെ ആനന്ദിപ്പിക്കുകയാണ്.

പ്രഥമ ലാവര്‍ കപ്പ് ടൂര്‍ണമെന്റില്‍ ടീം വേള്‍ഡിനെ തോല്‍പ്പിച്ചു ടീം യൂറോപ്പ് കിരീടം നേടിയ ആഘോഷത്തിലാണ് നദാലും ഫെഡററും കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവെച്ചത്.

വൈറലാകുന്ന വീഡിയോ

ഒരേ കാലഘട്ടത്തിലെ ബദ്ധവൈരികള്‍ തമ്മില്‍ ഇങ്ങനെയൊരു ആത്മബന്ധം പുലര്‍ത്താനാകുമോയെന്നാണ് വീഡിയോ കാണുന്ന ആരാധകരുടെ ചോദ്യം. വീഡിയോ വൈറലായിട്ടുണ്ട്.

ഫുട്ബോള്‍ ലോകത്തെ വിസ്മയ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇങ്ങനെ കെട്ടിപിടിക്കാനാകുമോയെന്ന് ചോദിക്കുന്നവരും കുറവല്ല.

മറഡോണയുടേയും പെലെയുടേയും കാര്യം ചൂണ്ടികാട്ടുന്നവരും നിരവധിയാണ്. മാത്രമല്ല ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരങ്ങളാണ് സ്മിത്തിനും കോഹ്ലിക്കും ഇങ്ങനെ ചെയ്യാനാകുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News