ഈ വരനാണ് ശരിക്കും ‘വരന്‍’

വിവാഹദിവസത്തെക്കുറിച്ച് മധുരതരമായ ഓര്‍മ്മകളാണ് ഏവര്‍ക്കുമുണ്ടാകുക. എന്നാല്‍ ഈ ദമ്പതിമാരുടെയത്ര മറക്കാന്‍ പറ്റാത്ത ഓര്‍മ്മ മറ്റാര്‍ക്കുമുണ്ടാകില്ല.

സംഭവം ഇങ്ങനെയാണ്

കാനഡക്കാരായ ക്‌ളൈറ്റന്‍ കുക്കും നവവധു ബ്രിറ്റിനി കുക്കും വിവാഹിതരായ ശേഷമുള്ള ആദ്യ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ ഡാരന്‍ ഹറ്റ് ഇരുവരോടും ഫോട്ടോയ്ക്കായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

ക്‌ളൈറ്റന്‍ കുക്ക് പ്രണയിനി ബ്രിറ്റിനി കുക്കിനെ ചേര്‍ത്തു പിടിച്ച് ചുംബനം കൊടുക്കാനൊരുങ്ങിയപ്പോഴാണ് വിക്‌റ്റോറിയ പാര്‍ക്കില്‍ കുളത്തില്‍ ഒരു പിഞ്ചു ബാലന്‍ മുങ്ങിതാഴുന്നത് കണ്ടത്.

അവനെ രക്ഷിക്കൂവെന്ന് ബ്രിറ്റിനി പറയുന്നതിനു മുന്‍പുതന്നെ ക്‌ളൈറ്റന്‍ കുളത്തിലേക്ക് ചാടിയിരുന്നു. വെള്ളം കുടിച്ചു മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന ബാലനെയും നെഞ്ചത്തടുക്കിപ്പിടിച്ച് വെള്ളത്തിനു മുകളിലേക്ക് കയറി.ഉടന്‍ തന്നെ രക്ഷിച്ചതു കൊണ്ട് ബാലന് ബോധം പോയിരുന്നില്ല.

അവന്‍ ഒന്നു മൂക്കു ചീറ്റി മാതാപിതാക്കളുടെയടുത്തേക്ക് പോയി. ശ്വാസമടക്കിപ്പിടിച്ച് ഈ രംഗങ്ങള്‍ ബ്രിറ്റിനി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ ഡാരന്‍ ഹറ്റ് ഇതെല്ലാം കാമറയ്ക്കുള്ളിലാക്കിയിരുന്നു.

ഒരു മനുഷ്യ ജീവന്‍ രക്ഷിച്ചതിനേക്കാള്‍ വലിയ വിവാഹസമ്മാനം എന്താണ്? ക്‌ളൈറ്റന് ബ്രിറ്റനി അപ്പോള്‍ തന്നെ ഒരു സമ്മാനം കൊടുത്തു. മറക്കാനാകാത്ത ഒരു ചുടു ചുംബനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News