ആധുനികലോകത്തെ മാറ്റിമറിച്ച ഗൂഗിള്‍ പിറന്നാള്‍ നിറവില്‍; 19ാം ജന്മദിനത്തില്‍ ഗൂഗിളിന്റെ 19ാം സര്‍പ്രൈസ് അടവ്

ലോകത്ത് വിസ്മയിപ്പിച്ച വിവരസാങ്കേതികതയുടെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഗൂഗിളിന് ഇന്ന് 19ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വിസ്മയിപ്പിക്കുന്ന സര്‍പ്രൈസ് സ്പിന്നറുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ 19 വര്‍ഷമായി ഗൂഗിള്‍ പുറത്തുവിട്ട ഡൂഡിള്‍ ഗെയിമുകളാണ് ഈ സ്പിന്നറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. XOX കളി, സ്‌നേക്ക്, ഹാലോവീന്‍, ലവ് ഗെയിം, സോങ് കമ്പോസിങ്ങ് തുടങ്ങി നരവധി കളികള്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

ലാറി പേജും സെര്‍ജി ബ്രിന്‍ന്നും ചേര്‍ന്ന് 1998 ല്‍ ആണ് ഗൂഗിളിള്‍ സ്ഥാപിച്ചത്. ഗൂഗിളിന്റെ ഹോംപേജില്‍ സെപ്തംബര്‍ 27 ആണ് കമ്പനി സ്ഥാപിതമായ ദിവസമായി നല്‍കിയിരിക്കുന്നത്.

ഔദ്യോഗികപ്രഖ്യാപനം

എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിളിന് തന്നെ അഭിപ്രായവ്യത്യാസമുണ്ട്. 2006 മുതലാണ് സെപ്തംബര്‍ 27 ഗൂഗിള്‍ സ്ഥാപിതമായ ദിവസമായി ആഘോഷിക്കുന്നത്.

2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ 2013 ല്‍ സെപ്തംബര്‍ 27 ആണ് കമ്പനി സ്ഥാപിതമായ ദിനമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് ലോകത്തിലെ മുന്‍ന്നിര കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. ഫോര്‍ബ്‌സ് മാസികയുടെ കണക്കു പ്രകാരം ലോക സമ്പന്നന്‍ മാരുടെ പട്ടികയില്‍ ലാറി പേജ് 12 ാമതും സെര്‍ജി ബ്രിന്‍ 13 ാ മതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News