ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ഒക്ടോബര്‍ ഒന്നിനു കേരളത്തില്‍ എത്തും

ദില്ലി: ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി.

റോമില്‍ നിന്ന് ദില്ലിയില്‍ എത്തിയ ടോമിനെ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് എന്നിവര്‍ സ്വീകരിച്ചു.

തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദൈവത്തിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു

ദില്ലിയില്‍ ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.

അദ്ദേഹം ഒക്ടോബര്‍ ഒന്നിനു കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിക്കും.

ഇന്നു വൈകീട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്ന ഫാ ടോം, ദില്ലിയിലെ ഗോള്‍ഡക്കാന കത്തീഡ്രല്‍ ചര്‍ച്ചില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.

29ന് ബാംഗ്ലൂരിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകുന്ന ഫാദര്‍ ടോം, രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് നാട്ടില്‍ എത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News