എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എന്തുകൊണ്ടെല്ലാം വിജയിക്കണമെന്ന സന്ദേശവുമായി സോഷ്യല്‍ മീഡിയയില്‍ കവിത രക്തസാക്ഷിയ്ക്കഭിവാദനം വൈറലാകുന്നു.
രക്തസാക്ഷിയ്ക്കഭിവാദനം വൈറലാകുന്നു
മതവര്‍ഗീയതയോടും സാമ്രാജ്യത്വത്തോടും വിദ്യാര്‍ത്ഥി സമൂഹം നടത്തുന്ന പ്രതികരണങ്ങളാള്‍ ഉള്ളടക്കവുമാകുന്ന കവിതയുടെ ദൃശ്യരൂപം ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രചരിയ്ക്കുന്നത്.
കെജി സൂരജ് രചനയും ആലാപനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നല രക്തസാക്ഷിയ്ക്കഭിവാദനത്തിന് വിജയ് കിരണാണ് സംഗീതം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ദൃശ്യ ശ്രവ്യ രൂപങ്ങളുടെ യൂട്യൂബ് റിലീസ് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ജാസി ഗിഫ്റ്റ് നിര്‍വ്വഹിച്ചു.
വിനോദ് വൈശാഖി അധ്യക്ഷനായി. ബിനു ഐ പി, വിനീഷ് വി, നിയാസ് ബി, ജഗദീഷ് ജെ പി, അഡ്വ.
അംശു വാമദേവന്‍ എന്നിവര്‍ സംസാരിച്ചു. ഗൗരി സ്വാഗതവും അപര്‍ണ്ണ വി കുമാര്‍ നന്ദിയും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here