ചുവപ്പിനെ പ്രണയിച്ച് കലാലയങ്ങള്‍; കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം; എബിവിപി, കെഎസ്‌യു കോട്ടകള്‍ ഇനി എസ്എഫ്‌ഐക്ക് സ്വന്തം

തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍ 60ലും എസ്എഫ്‌ഐ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടി. കെഎസ്‌യു, ക്യാമ്പസ് ഫ്രന്റ്, എംഎസ്എഫ്, എബിവിപി, എഐഎസ്എഫ് അവിശുദ്ധ സഖ്യത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് മികച്ച വിജയം കൈവരിച്ചത്.

 മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍

‘മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ചരിത്രത്തിലാദ്യമായി പളളിപ്പുറം എന്‍എസ്എസ് കോളേജ്, എബിവിപിയുടെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. ഐഎച്ച്ആര്‍ഡി കോളേജ് കാര്‍ത്തികപ്പള്ളി, ഇക്ബാല്‍ കോളേജ്, കാവിയോട് ബിഎഡ് കോളേജ് എന്നിവ കെഎസ്‌യുവിന്റെ കയ്യില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, മലയന്‍കീഴ് ഗവ കോളേജ്, ആര്‍ട്‌സ് കോളേജ്, കാര്യവട്ടം ഗവ.കോളേജ്, കാര്യവട്ടം എല്‍എന്‍സിപി, മരിയന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ശ്രീ സ്വാതി തിരുന്നാള്‍ കോളേജ് ഓഫ് മ്യൂസിക്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം എസ്എന്‍ വനിതാ കോളേജ്, ശ്രീനാരായണ ലോ കോളേജ്, കൊട്ടിയം എന്‍എസ്എസ് ലോ കോളേജ്, ചാത്തന്നൂര്‍ എസ്എന്‍ കോളേജ്, കടയ്ക്കല്‍ പിഎംഎസ്എ, കടയ്ക്കല്‍ എസ്എച്ച്എം എന്‍ജിനീയറിങ് കോളേജ്, ടിഎംഐ കോളേജ് ഏനാത്ത്, ഐഎച്ച്ആര്‍ഡിഡി കോളേജ് അടൂര്‍, എന്നിവിടങ്ങളില്‍ നേരത്തെ തന്നെ എതിരില്ലാതെ യൂണിയന്‍ കരസ്ഥമാക്കി.

പാങ്ങോട് മന്ന്യാന കോളേജ്, വര്‍ക്കല എസ്എന്‍ കോളേജ്, ചെമ്പഴന്തി എസ്എന്‍ കോളേജ്, വിഗ്യാന്‍ കോളേജ്, ക്രിസ്ത്യന്‍ കോളേജ് കാട്ടാകട, ആറ്റിങ്ങല്‍ ഗവ കോളേജ്, കാഞ്ഞിരംകുളം ഗവ കോളേജ്, കിക്മ കോളേജ്, കുളത്തൂര്‍ കോളേജ്, വിമന്‍സ് കോളേജ്, നെടുമങ്ങാട് കോളേജ്, മാര്‍ ഇവാനിയസ് കോളേജ്, നാഷണല്‍ കോളേജ്, ചവറ ഗവ കോളേജ്, ഫാത്തിമമാതാ നാഷണല്‍ കോളേജ്, കൊട്ടിയം എംഎംഎന്‍എസ്എസ് കോളേജ്, നിലമേല്‍ എസ്എസ് കോളേജ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്, പുനലൂര്‍ എസ് എന്‍ കോളേജ്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ്, കരിക്കോട് പികെഎം ആര്‍ട്‌സ് കോളേജ്, കരിക്കോട് പികെഎം എന്‍ജിനീയറിങ് കോളേജ്, തഴവ ഗവ കോളേജ്, ചവറ എംഎസ്എം കോളേജ്, ആല എസ്എന്‍ കോളേജ് ചെങ്ങന്നൂര്‍, ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍, മാര്‍ ഇവാനിയസ് മാവേലിക്കര, അമ്പലപ്പുഴ ഗവ കോളേജ്, ആലപ്പുഴ എസ്ഡിവി കോളേജ്, ആലപ്പുഴ എസ്ഡി കോളേജ്, ചേര്‍ത്തല എസ്എന്‍ കോളേജ്, കാര്‍മ്മല്‍ കോളേജ് മുഹമ്മ, സെന്റ് ക്രിസ്റ്റല്‍ കോളേജ് അടൂര്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും നേടിക്കൊണ്ടാണ് യൂണിയന്‍ ഭരണം നേടിയത്.

എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ്, സെക്രട്ടറി എം.വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here