തമിഴില്‍ അരങ്ങേറാന്‍ കൊതിച്ച് നമ്മുടെ മലര്‍മിസ്; ഒടുവില്‍ സൂപ്പര്‍താരത്തിനൊപ്പം സായിപല്ലവിയുടെ സ്വപ്‌നം പൂവണിയുമോ

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരസുന്ദരിയാണ് സായിപല്ലവി. പ്രേമം മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്‍ തരംഗമായിരുന്നു. തമിഴകത്താണെങ്കില്‍ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിന് പുറമെ തെലുങ്കിലടക്കം മിന്നിതിളങ്ങിയെങ്കിലും തമിഴകത്ത് അരങ്ങേറാന്‍ സായിക്ക് ഇനിയും സാധിച്ചിട്ടില്ല. സ്വന്തം ഭാഷയിലെ അരങ്ങേറ്റ ചിത്രത്തിനായി നമ്മുടെ മലര്‍ മിസ് ഇപ്പോഴും കാത്തിരിക്കുകയാണ്.

പ്രേമം ഹിറ്റായതുമുതല്‍ നിരവധി തമിഴ് ചിത്രങ്ങളില്‍ സായി പല്ലവിയുടെ പേര് കേട്ടിരുന്നെങ്കിലും ആ ചിത്രങ്ങളിലെല്ലാം മറ്റ് നായികമാര്‍ വേഷമിടുന്നതായിരുന്നു കാണാനായത്.

ധനുഷിനൊപ്പം സായി

ഇപ്പോഴിതാ സായിയുടെ തമിഴ് വെള്ളിത്തിരയിലെ അരങ്ങേറ്റം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. സൂപ്പര്‍താരം ധനുഷിന്റെ നായികയായി സായി അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ ഹിറ്റായി മാറിയ ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിലെ നായിക സായിപല്ലവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ബാലാജി മോഹന്‍ സംവിധാനം ചെയ്ത് 2015 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മാരി.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മാരി 2 വിലെ നായികയായി വേറെയാരെങ്കിലും എത്തുമോയെന്നതും കാത്തിരുന്ന് കാണേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here