ഹൃദ്രോഗത്തെ ഭയപ്പെടണം; പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകള്‍

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത​യെന്ന്​ പഠനം. എസ്​. ആർ. എൽ ഡയഗ്​നോസ്​റ്റികാണ് പഠനം നടത്തിയത്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത​ പുരുഷൻമാരേക്കാൾ വളരെ കൂടുതലാണ്​. കൊളസ്‌ട്രോളാണ്‌ മുഖ്യമായും ഒരാളെ ഹൃദ്രോഗത്തിലേക്കു കൊണ്ടുപോകുന്ന വില്ലന്‍.

ദക്ഷിണേന്ത്യൻ സ്​ത്രീകളിൽ 34.15ഉം പശ്​ചിമേന്ത്യൻ സ്​ത്രീകളിൽ 31.90 ശതമാനവും വർധനവാണ്​ ആകെ കൊളസ്​ട്രോൾ നിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.

ജീവിതശൈലി പ്രശ്നമാകുന്നു

കൊഴുപ്പ്​ കൂടിയ ഭക്ഷണം, പഞ്ചസാര, ഉപ്പ്​ എന്നിവയു​ടെ അമിതോപയോഗം, അമിത വണ്ണം, വ്യായാമ രഹിതമായ ജീവിത രീതി, വർധിച്ച മാനസിക പിരിമുറുക്കം, പുകവലി എന്നിവയാണ്പ്രധാന കാരണങ്ങൾ.

തെറ്റായ ജീവിത ശൈലി തന്നെയാണ്‌ ഈ വര്‍ധനവിന്‌ കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ ജീവിചര്യകളിലെ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗം മൂലമുള്ള അപകടം സ്‌ത്രീകളില്‍ ഗണ്യമായി കുറയ്‌ക്കാന്‍ സാധിക്കും.

ശ്രദ്ധിച്ചാല്‍ രക്ഷപ്പെടാം

ആഹാര രീതിയില്‍ അ‍ഴിച്ചുപണി നടത്തിയാല്‍ തന്നെ ഹൃദയത്തെ ഒരു പരിധിവരെ രക്ഷിക്കാന്‍ സാധിക്കും. പ്രോട്ടീനടങ്ങിയിട്ടുള്ള ബീന്‍സ്‌, പയറുവര്‍ഗങ്ങള്‍, പരിപ്പിനങ്ങള്‍ എന്നിവ ധാരാളം ക‍ഴിക്കുന്നത് നല്ലതാണ്.

സൊയാബീന്‍സ്‌ മാംസത്തിനു പകരമായി ഉപയോഗിക്കുന്നതും ഹൃദ്രോഗം തടയാന്‍ സഹായിക്കും‌. ആഹാരസാധനങ്ങള്‍ പാചകം ചെയ്യുമ്പോള്‍ വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

ഒലിവോയിലോ, കനോള ഓയിലോ ആണ്‌ പാകം ചെയ്യാനുത്തമം. വെണ്ണ, മാര്‍ജരിന്‍, കൊക്കോയെണ്ണ, ബേക്കണ്‍, പാമോയില്‍, തുടങ്ങിയവയുടെ ഉപയോഗം വളരെ കുറയ്‌ക്കേണ്ടതുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News