ഡിജിറ്റല്‍ കറന്‍സി തിരിച്ചുവരവിന്റെ പാതയില്‍; ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ക്ക് ജപ്പാന്റെ അംഗീകാരം

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകസാമ്പത്തിക ശക്തിയായ ജപ്പാന്‍ ഡിജിറ്റല്‍ കറന്‍സിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി.

ഡിജിറ്റല്‍ കറന്‍സി വിനിമയം നടത്തുന്ന 11 കമ്പനികള്‍ക്ക് രാജ്യം അംഗീകാരം നല്‍കി. നടപടി ജപ്പാനിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഏജന്‍സി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മുഴുവന്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും നിയമവിധേയമായിരിക്കും

കഴിഞ്ഞ ഏപ്രിലില്‍ ജപ്പാന്‍ ഇത് സംബന്ധിച്ച് നിയമം പാസാക്കിയിരുന്നു. ജപ്പാനില്‍ മുഴുവന്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും നിയമവിധേയമായിരിക്കും.

നിക്ഷപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഇതുവഴി ഉറപ്പാക്കാനാകും കഴിഞ്ഞ മാസം ചൈന ക്രിപ്‌റ്റോ കറന്‍സി വിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ലോകത്താകമാനമുള്ള നിക്ഷേപകരില്‍ നടപടി ആശങ്കക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കറന്‍സിയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ജപ്പാന്റെ നടപടി ലോകത്താകമാനമുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News