ഇത് മൂന്നാം തവണയാണ് ഫുഡ്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അണ്ടര്‍ 17 വേള്‍ഡ് കപ്പിനായി ഇന്ത്യയിലേക്കുള്ള തന്റെ യാത്ര മാറ്റിവയ്ക്കുന്നത്.ഇപ്പോഴുള്ള തീരുമാനമനുസരിച്ച് ഒക്ടോബര്‍ 8ന് മാത്രമാണ് മറഡോണ എത്തുകയുള്ളൂ.
മറഡോണയുണ്ടാകില്ലെന്ന നിരാശയിലാണ് ആരാധകര്‍
ഉദ്ഘാടന മത്സരങ്ങള്‍ കാണാന്‍ മറഡോണയുണ്ടാകില്ലെന്ന നിരാശയിലാണ് ആരാധകര്‍. ഒക്ടോബര്‍ എട്ടിനെത്തുന്ന മറഡോണ ഒക്ടോബര്‍ 10 വരെ ഇന്ത്യയില്‍ തങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യം സെപ്തംബര്‍ 19 നെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അത് പിന്നീട് ഒക്ടോബര്‍ 2ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
പിന്നീട് ഒക്ടോബര്‍ 5ലേക്കും ഇപ്പോള്‍ ഒക്ടോബര്‍ 8ലേക്കുമാണ് യാത്ര മാറ്റിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here