മോദി നുണയന്‍: ഇത്രയും നുണയനായ പ്രധാനമന്ത്രിയെ മുന്‍പ് കണ്ടിട്ടില്ല: ആഞ്ഞടിച്ച് രാജ് താക്കറെ

ദില്ലി: നരേന്ദ്രമോദി നുണയനാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഇത്രയും നുണയനായ പ്രധാനമന്ത്രിയെ മുന്‍പ് കണ്ടിട്ടില്ലെന്നും രാജ് താക്കറെ പറഞ്ഞു.

എങ്ങനെയാണ് ഇങ്ങനെ നുണ പറയാന്‍ മോദിക്ക് കഴിയുന്നത്

എങ്ങനെയാണ് ഇങ്ങനെ നുണ പറയാന്‍ മോദിക്ക് കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് മായ്ച്ചുകളയുകയാണെന്നും രാജ് താക്കറെ പറഞ്ഞു.

ലോക്കല്‍ ട്രെയിനുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതുവരെ ബുള്ളറ്റ് ട്രെയിനിന് ഒരു കല്ലുപോലും ഇടാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

‘ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ടിന്റെ കല്ലിടാന്‍ പോലും ഞാന്‍ അനുവദിക്കില്ല. മുംബൈയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കൂ. മോദിക്കുവേണമെങ്കില്‍ അത് ഗുജറാത്തില്‍ നിര്‍മ്മിക്കാം. അവര്‍ ഫോഴ്‌സിനെ ഉപയോഗിക്കുകയാണെങ്കില്‍ ഞങ്ങളും തിരിച്ചടിക്കും.’-രാജ് താക്കറെ വ്യക്തമാക്കി.

എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ അപകടത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജ് താക്കറെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here