ലൈംഗികപീഡന ആരോപണം; കങ്കണ റാണോത്ത് കുടുങ്ങുമോ; കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്

മുംബൈ: പ്രമുഖ ബോളിവുഡ് നടി കങ്കണ റാണോത്തിനെതിരെ നിയമ നടപടി ശക്തമായി. നിര്‍മ്മാതാവ് ആദിത്യ പഞ്ചോളി കങ്കണയ്‌ക്കെതിരെ നിയമ നടപടി ശക്തമാക്കി.

ആരോപണം ഇങ്ങനെ

ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും താരസുന്ദരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയുള്ള കങ്കണയുടെ വെളിപ്പെടുത്തലാണ് നടപടിക്കാധാരം.

ആദിത്യ പഞ്ചോളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെൡപ്പെടുത്തലാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ കങ്കണ നടത്തിയിരുന്നത്.

ചാറ്റ് ഷോയില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്ക് തങ്ങള്‍ക്കെതിരെ നടത്തി എന്നാണ് നിര്‍മ്മാതാവിന്റെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News