ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്കോം: ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം മൂന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. കിപ് തോണ്‍, റെയ്നര്‍ വെയ്സ്, ബാറി ബാരിഷ് എന്നിവര്‍ക്കാണു പുരസ്കാരം.

ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പഠനത്തിന് ലൈഗോ പരീക്ഷണങ്ങള്‍ വിഭാവനം ചെയ്തതിനാണ് പുരസ്ക്കാര ലബ്ധി.

ഏഴ് കോടി രൂപ സമ്മാനത്തുക

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ലാണ് ആദ്യമായി കണ്ടെത്താനായത്. മൂവരും ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനന്‍–വേവ് ഒബ്സര്‍വേറ്ററിയിലെ (ലിഗോ) അംഗങ്ങളാണ്.

ഒന്‍പതു മില്യണ്‍ സ്വീഡിഷ് ക്രോണോ (ഏഴ് കോടി രൂപ) ആണ് സമ്മാനത്തുക. ഇതില്‍ പകുതി തുക റെയ്നര്‍ വെയ്സിന് ലഭിക്കും. മറ്റ് രണ്ട് പേര്‍ക്കുമായി ബാക്കി തുക ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News