റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയം ഇന്ന്; പലിശ നിരക്ക് കുറക്കണമെന്ന് പരക്കെ ആവശ്യം

റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്നാണ് വാണിജ്യ-വ്യവസായ വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ നാല് ദ്വൈമാസ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ടുവലിക്കുന്നത്.

ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു.ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.

നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍.ബി.ഐ.ക്കു മുന്നില്‍ ശക്തമായ സമ്മര്‍ദമുണ്ട്.

അതേസമയം സാമ്പത്തിക വളര്‍ച്ച താഴ്ചയിലെത്തിയ സാഹചര്യത്തില്‍ സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍.ബി.ഐ.ക്കു മുന്നില്‍ ശക്തമായ സമ്മര്‍ദമുണ്ട്.

ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഇത് കാല്‍ ശതമാനം കൂടിയെങ്കിലും കുറയ്ക്കണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here