പാക് ചാരസംഘടനക്ക് ഭീകരബന്ധം: അമേരിക്ക

ന്യൂഡല്‍ഹി: പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക.

അമേരിക്കയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് ഇക്കാര്യം വെളിപ്പെടുത്തിയതായി ദ് ഹില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൊഴി സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്നില്‍

അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലെ നയത്തെപ്പറ്റി സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കുകയായിരുന്നു.

പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുമ്പോളും ഐഎസ്‌ഐ സ്വന്തമായ നയം നടപ്പാക്കുന്നതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel