ലക്ഷദ്വീപിലെ കവറത്തിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂര്‍ സ്വദേശി ജാഫര്‍ ഖാന്റെ മൃതദേഹം സ്വദേശമായ തൃശൂരിലെത്തിച്ചു.

മുഖ്യമന്ത്രിയുടെയും കെ.കെ. രാഗേഷ് എം പി യുടെയും ഇടപെടല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.കെ. രാഗേഷ് എം പി യുടെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കെത്തിച്ചത്.

കവറത്തിയിലെ ഹോട്ടല്‍ ജീവനക്കാരനായ ജാഫര്‍ ഖാന്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അന്തരിച്ചത്.

മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സ്‌പോണ്‍സറും ജാഫറിന്റെ ബന്ധുക്കളും സി.പി.ഐ.എം. ലക്ഷദ്വീപ് ഘടകത്തെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ദ്വീപിലെ സി.പി.ഐ.എം. നേതാക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസും കെ. കെ. രാഗേഷ് എം.പി.യും വിഷയത്തില്‍ ഇടപെട്ടത്.