ലാലേട്ടന്‍ അജോയ് വര്‍മയ്ക്കൊപ്പം; ഒടിയന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചു; വിശേഷങ്ങള്‍ അറിയാം

ഒടിയന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് അജോയ് വര്‍മ്മയുടെ സിനിമയിലാണെന്ന് പ്രഖ്യാപനം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തെക്കുറിച്ച് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജയ് സന്തോഷി മാ, ശിക്കാര്‍, നത്തിങ്ങ് ബട്ട് ലൈഫ്, ബിയോണ്ട് ദ സോള്‍ എന്നീ ചിത്രങ്ങളുടെ എഡിറ്ററും ബോളിവുഡ് കോമഡി ചിത്രം എസ് ആര്‍ കെയുടെ സംവിധായകനുമായിരുന്നു അജോയ് വര്‍മ.

സന്തോഷ് ടി കുരുവിള

സാജു തോമസാണ് പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മൂൺ ഷൂട്ട് എന്‍റര്‍ടെയിൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനുമാണ് സഹനിര്‍മാതാക്കള്‍. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമി‍ഴ്പതിപ്പിന് ശേഷം മൂണ്‍ഷോട്ട് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, നമിത പ്രമോദ്, പാര്‍വതി നായര്‍,
സമുദ്രക്കനി എന്നിവരാണ് പ്രധാന റോളുകളിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News