ധനുഷിന്റെ കുരുക്ക് മുറുകുന്നു; കോടതി കേസ് എടുത്തു

ചെന്നൈ: തമിഴ് സിനിമാ താരം ധനുഷ് കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചു എന്ന വിഷയത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ശാഖയുടെതാണ് നടപടി. കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകന്‍ ആണെന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു.

വ്യാജ രേഖകള്‍

കേസ് നടപടികളുടെ ഭാഗമായി മെഡിക്കല്‍ പരിശോധനക്ക് വിധേനാകാനും കോടതി നേരത്തെ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. ഡോക്റ്റര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ധനുഷ് കോടതിയില്‍ സര്‍പ്പിച്ച രേഖകള്‍ വ്യാജം ആണെന്ന് കാണിച്ചുകൊണ്ട് കതിരേശന്‍ വീണ്ടും പരാതി നല്‍കി.

ഇതിനെ തുടര്‍ന്നാണ് കോടതി കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News