കൊച്ചി: തൃപ്പുണ്ണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആന്ധ്ര സ്വദേശിനി. യോഗാ കേന്ദ്രത്തില്‍വച്ച് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതായി യുവതി പരാതി നല്‍കി.
വിവാഹം ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍
ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം ചെയ്യിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഒരു മാസക്കാലം യോഗ സെന്ററില്‍ താമസിപ്പിച്ച് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. അതിനു ശേഷം ഹിന്ദു യുവാവുമായി വിവാഹം കഴിപ്പിച്ച ശേഷമാണ് പുറത്തുപോകാന്‍ അനുവാദം ലഭിച്ചതെന്നും യുവതി പറഞ്ഞു.
ഈ നിര്‍ബന്ധിത വിവാഹം ഒഴിവാക്കാന്‍ യുവതി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, യോഗ സെന്റര്‍ നടത്തിപ്പുകാരനായ മനോജിനെ 11 വരെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നിര്‍ദ്ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here