ഹൃത്വികിന്റെ വാദങ്ങള്‍ പൊളിയുന്നു; സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് കങ്കണയുടെ സഹോദരി

ഹൃതിക് റോഷന്‍ കങ്കണയ്ക്ക് അയച്ചതെന്ന് കരുതുന്ന ഇമെയിലും ഇരുവരും തമ്മിലുള്ള സ്വകാര്യചിത്രങ്ങളും പുറത്തുവിട്ട് സഹോദരി രംഗോലി ചന്ദേല്‍.

ഗോസിപ്പുകള്‍ക്ക് വേണ്ടിയല്ല ഇത് പുറത്തുവിടുന്നതെന്നും ഹൃത്വിക് പറയുന്നത് കളളമാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞാണ് രംഗോലി ഇമെയിലും ചിത്രങ്ങളും പുറത്തുവിട്ടത്. 2014 മെയ് 5നാണ് മെയില്‍ അയച്ചിരിക്കുന്നത്. മെയിലിന് കങ്കണ മറുപടിയും നല്‍കിയിട്ടുണ്ട്.


തനിക്കെതിരെ കങ്കണ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹൃതിക് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ആദ്യമായാണ് ഹൃതിക് പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്.

ഹൃതിക് പറയുന്നത് ഇങ്ങനെ: ”ഈ പറയുന്ന സ്ത്രീയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ല. ശരിയാണ്, ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമായ ഒരു കാണലും നടന്നിട്ടില്ല. അതാണ് സത്യം. നല്ല ഇമേജ് ഉണ്ടാക്കനല്ല ഞാന്‍ ശ്രമിക്കുന്നത്, എന്റെ കുറവുകള്‍ എനിക്കറിയാം. ഞാനൊരു മനുഷ്യനാണ്. ഒരു പെണ്‍കുട്ടിയാണെന്ന പരിഗണന വച്ച് മാത്രം അവര്‍ പറയുന്നത് സത്യമെന്ന് കരുതേണ്ട.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News