ജനരക്ഷാ യാത്രയില്‍ നിന്ന് അമിത് ഷാ പിന്‍വാങ്ങിയത് ആളില്ലാത്തതുകൊണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍

ബിജെപി കൊട്ടിഘോഷിച്ച് ആരംഭിച്ച ജനരക്ഷാ യാത്രയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് പ്രതീക്ഷിച്ച ജനപങ്കാളിത്ത മില്ലാത്തതിനാലാണെന്ന് ദേശീയ മാധ്യമങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ അമിത് ഷാ സംസാരിക്കുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ഘാടന ദിവസം തന്നെ അമിത് ഷാ ഡല്‍ഹിയ്ക്ക് മടങ്ങി.

അമിത് ഷായുടെ അപ്രതീക്ഷിതമായ ഈ മടക്കം ജനരക്ഷാ യാത്രയ്ക്ക് വേണ്ടത്ര സ്വീകരാര്യത ലഭിക്കുന്നില്ലായെന്ന
തിരിച്ചറിവ് കൊണ്ടാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

എന്ന്   പങ്കെടുക്കും എന്ന  സ്ഥിഥീകരണം ബിജെപി നല്‍കുന്നില്ല

ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയാത്തതാണ് ഷായെ ഡല്‍ഹിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തുന്നത്. ജാഥ കടന്നുവന്ന വഴികളില്‍ ബിജെപിയ്ക്ക് പ്രതീക്ഷിച്ചത്ര ഓളം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.
എന്ന് തിരികെ യാത്രയില്‍ പങ്കെടുക്കും എന്ന ഔദ്യോഗിക സ്ഥിഥീകരണം ബിജെപി നല്‍കുന്നില്ലെന്ന കാര്യമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നത്.

ഡല്‍ഹിയില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് അമിത് ഷാ പെട്ടേന്ന് മടങ്ങിപ്പോയതെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്.

സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ ഒട്ടും സംതൃപ്തനല്ലാത്ത ബിജെപി ദേശീയ അധ്യക്ഷന്‍ വിഭാഗീയത മൂലമുള്ള പരാതികള്‍ കിട്ടി മടുത്തിട്ടാണോ സംസ്ഥാനം വിട്ടതെന്നും ദേശീയ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.

ആളില്ലാത്തുകൊണ്ടാണോ അമിത് ഷാ തിരിച്ചുപോയതെന്ന ചോദ്യത്തിന് ബിജെപി നേതാക്കള്‍ കൃത്യമായി മറുപടി പറയുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി ജാഥയുടെ സമാപന ദിവസം തിരുവനന്തപുരത്തായിരിക്കും അമിത് ഷാ എത്തുകയെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഷായുടെ പെട്ടെന്നുള്ള മടങ്ങിപ്പോക്ക് ജനരക്ഷാ യാത്രയുടെ പ്രാധാന്യം കുറയ്ക്കുമെന്ന് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് ഷായുടെ പെട്ടന്നുള്ള മടങ്ങിപ്പോക്കോടെ ജനരക്ഷാ യാത്ര തുടക്കത്തിലെ പാളിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News