അസമിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 8 നവജാതശിശുക്കള്‍

ഗുവാഹത്തി: 24 മണിക്കൂറിനുള്ളില്‍ അസമില്‍ മരിച്ചത് എട്ട് നവജാതശിശുക്കള്‍.

ബാര്‍പെട്ടയിലെ ഫഖ്‌റുദ്ദിന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു സംഭവം. ഉത്തര്‍പ്രദേശില്‍ അറുപതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിനു പിന്നാലെയുണ്ടായ ഈ സംഭവം അധികൃതരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ആരുടെയും പിഴവല്ലെന്ന് അധികൃധര്‍

ബുധനാഴ്ച വൈകിട്ട് അഞ്ച് കുട്ടികളും വ്യാഴാഴ്ച മൂന്ന് കുട്ടികളുമാണ് മരിച്ചത്.  അതീവ  ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കുട്ടികളാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് തൂക്കം കുറഞ്ഞതുള്‍പ്പടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ഈ കുട്ടികളാണ് മരിച്ചത്. ഇതാരുടേയും പിഴവുകൊണ്ടല്ലെന്ന് ആശുപത്രി സൂപ്രണ്ട് പ്രഫ. ഡോ. ദിലീപ് കുമാര്‍ ദത്ത പറഞ്ഞു.

അമ്മയുടെ പ്രായവും കുട്ടിയുടെ ഭാരവും അടക്കം നിരവധി കാരണങ്ങള്‍കൊണ്ട് കുട്ടികള്‍ മരിക്കുന്നതിന് കാരണമാകാമെന്ന് ആരോഗ്യമന്ത്രി ഹിമാന്‍ത ബിശ്വശര്‍മ്മ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel