അച്ഛാ, നിങ്ങള്‍ക്ക് എന്റെ വിവാഹത്തിന് സ്ത്രീധനം നല്‍കാനാകില്ല; കുറിപ്പ് എഴുതിവെച്ച് 17 വയസുകാരിയുടെ ആത്മഹത്യ

മുംബൈ: സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിച്ച് അയക്കുവാന്‍ കര്‍ഷകനായ അച്ഛന് സാധിക്കില്ലെന്നതില്‍ മനംനൊന്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്തു.

സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് താനെന്ന് അച്ഛനെഴുതിയ ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നു. പിതാവിന്റെ കയ്യില്‍ പണമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നന്ദേട് ജില്ലയിലാണ് സംഭവം

മഹാത്മ ജ്യോതിബ ജൂനിയര്‍ കോളേജില്‍ പഠിക്കുന്ന പൂജ വികാസ് എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയില്‍ നന്ദേട് ജില്ലയിലാണ് സംഭവം.

സഹോദരനൊപ്പം വാടകവീട്ടില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. സഹോദരന്‍ കോളേജിലേയ്ക്ക് പോയ സമയത്ത് വിഷം കഴിക്കുകയായിരുന്നു.

ഇടയ്ക്ക് വീട്ടുടമ വന്ന് വിളിച്ചപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

മറാഠ്വാല ജില്ലയില്‍ അടുത്തിടെയായി ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News