മുന്നില്‍ നിന്ന് വൃത്തികേട് ചെയ്ത യുവാവിന് നടി വിദ്യാ ബാലന്‍ കൊടുത്ത പണി

എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് നടി വിദ്യാ ബാലന്റേത്. പ്രവര്‍ത്തിയിലും അങ്ങനെ തന്നെ.

ട്രെയിന്‍ യാത്രയില്‍ തന്റെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആളെ താനെങ്ങനെ കൈകാര്യം ചെയ്തുവെന്ന് വിവരിക്കുകയാണ് വിദ്യ. നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍ട്ടര്‍ നേഹ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് വിദ്യയുടെ വെളിപ്പെടുത്തല്‍.

അപ്പോഴാണ് വനിതാ കമ്പാര്‍ട്ടുമെന്റിലേക്ക് ഒരു പുരുഷന്‍ കയറി വരുന്നത്

സെന്റ് സേവിയേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരിക്കെയുണ്ടായ അനുഭവമാണ് വിദ്യ വിവരിച്ചത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ വച്ചാണ് സംഭവം.

‘ഞാനും എന്റെ മൂന്ന് സുഹൃത്തുക്കളും സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വനിതാ കമ്പാര്‍ട്ടുമെന്റിലേക്ക് ഒരു പുരുഷന്‍ കയറി വരുന്നത്. ഇത് വനിതാ കമ്പാര്‍ട്ട്‌മെന്റ് ആണെന്ന് ആവത് ഞങ്ങള്‍ പറഞ്ഞു നോക്കി. പക്ഷെ അയാളത് ഗൗനിക്കാതെ വാതിലിനരികെ നിന്ന് പാന്റിന്റെ സിപ് തുറന്ന് വൃത്തികേട് കാണിക്കാന്‍ ആരംഭിച്ചു.’

‘എനിക്കത് സഹിക്കാനായില്ല. എന്റെ കൈയ്യിലുളള ഫയലുപയോഗിച്ച് ഞാനയാളെ ശക്തമായി തളളി. ഭാഗ്യത്തിന് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. അല്ലായിരുന്നെങ്കില്‍ അയാള്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചേനെ.-‘വിദ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News