കംപ്യൂട്ടറും ടിവിയും മൊബൈലും ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ നല്ലതല്ലേ

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ വളരെ നല്ലതാണ്. മുറിയിലെ വെളിച്ചത്തിന്റെ കാര്യത്തിലായാലും ഇരിക്കുന്നതിലെ പൊസിഷന്റെ കാര്യത്തിലായാലും രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.

മുറിയിലെ വെളിച്ച ക്രമീകരണം

മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും.
ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ സംരക്ഷണം എങ്ങനെ?

ടിവി കാണുന്നതിലെ പ്രശ്നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും മൊബൈല്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്.

ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു.
അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു.

ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക. കണ്ണിന് സുഖകരമാവും അത്.

മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.

ആന്റിഗ്ലെയര്‍  വെയ്ക്കുന്നതും ഗുണകരമാണ്. അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News