ബിജെപി ജാഥക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല; ജാഥ കാറ്റുപോയ ബലൂണ്‍ പോലെ : പി ജയരാജന്‍

അമിത് ഷാ പിന്‍വാങ്ങിയതോടെ ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായെന്ന് പി ജയരാജന്‍. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച് പോയത്.

കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ജാഥ കൊഴുപ്പിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ലെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംഘര്‍ഷമുണ്ടാക്കാന്‍ മംഗലാപുരത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നും ക്രിമിനലുകളെ ഇറക്കുമതി ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്.
മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിലാക്കാന്‍ കഴിയുമോ എന്ന ശ്രമവും നടത്തിയിരുന്നു.

സി.പി.ഐ.എം ശക്തി കേന്ദ്രങ്ങളില്‍ വമ്പിച്ച ചലനമുണ്ടാക്കുമെന്ന പ്രചരണം പൊളിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ജാഥ മതിയാക്കി അമിത് ഷാ തിരിച്ച് പോയത്. ഇങ്ങനെ സംഘപരിവാറിന്റെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ജാഥ ബഹിഷ്‌കരിച്ച ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു.

അമിത് ഷായോടൊപ്പം കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെട്ടു. അക്രമങ്ങള്‍ തുടങ്ങിവെക്കുന്നത് ആര്‍.എസ്.എസ് ആണെന്നും ജനങ്ങള്‍ അതിനെ പ്രതിരോധിക്കുകയാണെന്നുമാണ് അവര്‍ക്കും ബോധ്യമായാത്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നേരിട്ട് മനസ്സിലായി.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും മാത്രമല്ല സി.പി.ഐ.എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന സഹകരണ ആശുപത്രികളും അവരില്‍ അത്ഭുതമാണുണ്ടാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News