യോഗിയുടെയും അമിത് ഷായുടെയും പ്രകോപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കുറിക്കുകൊള്ളുന്ന മറുപടി; യോഗി ആദിത്യനാഥ് പേരില്‍ മാത്രമാണ് യോഗി

യോഗി ആദിത്യനാഥ് പേരില്‍ മാത്രമാണ് യോഗിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഡല്‍ഹിയിലെ എ കെ ജി ഭവനിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് സി പി ഐ (എം) ന് എതിരെയുള്ള ആക്രമണം മാത്രമല്ല ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും പിണറായി പറഞ്ഞു.

വേങ്ങരയിലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് റാലികളില്‍ ആവേശം പകര്‍ന്ന് പിണറായി. എ ആര്‍ നഗര്‍, പറപ്പൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്ത് റാലികള്‍ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു.

വലിയ ജനപങ്കാളിത്തമാണ് റാലികളില്‍ ദൃശ്യമായത്. ആര്‍ എസ് എസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പിണറായിയുടെ സംസാരം.

കേരളത്തെ ആര്‍ എസ് എസിന്റെ വഴിയേ നടത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. മതേതര കേരളീയ സമൂഹത്തെ ആര്‍ എസ് എസ് അധിക്ഷേപിക്കുന്നു. യോഗി ആദിത്യനാഥ് പേരില്‍ മാത്രമാണ് യോഗിയെന്നും പിണറായി പറഞ്ഞു.

കേന്ദ്രമന്ത്രിമാരും ബി ജെ പി എം പി മാരും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതിന്റെ തെളിവാണ് ഡല്‍ഹിയില്‍ നടക്കുന്ന സംഘപരിവാറിന്റെ എ കെ ജി ഭവന്‍ മാര്‍ച്ച്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് ആര്‍ എസ് എസ്. ഫാസിസത്തെ പ്രതിരോധിക്കാന്‍ ലീഗിന് എന്ത് പരിമിതിയാണുള്ളതെന്നും പിണറായി ചോദിച്ചു.

രാജ്യം നേരിടുന്ന അത്യാപത്തിനെ നേരിടാനുള ശേഷി കോണ്‍ഗ്രസിനില്ല. ആര്‍ എസ് എസിനെ ശരിയായി പ്രതിരോധിക്കാന്‍ നാടിനും രാജ്യത്തിനും കഴിയണമെന്നും പിണറായി പറഞ്ഞു.

ഇതിന്റെ മാറ്റുരയ്ക്കല്‍ കൂടിയാവും വേങ്ങര ഉപതെരഞ്ഞെടുപ്പ്.  പഞ്ചായത്ത് റാലികളില്‍ എല്‍ ഡി എഫ് നേതാക്കളും ജനപ്രതിനിധികളും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here