എന്റെ ജീവിതത്തില്‍ ആരേക്കാളും പ്രാധാന്യം നാഗിന്; ഒരു നാള്‍ നാഗ് എനിക്കു വേണ്ടി കരഞ്ഞു

നാഗുമായുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോഴൊക്കെ സാമന്ത വാചാലയാകാറുണ്ട്.

തന്റെ ജീവിതത്തില്‍ വേറെ ആരെക്കാളും പ്രാധാന്യം നാഗിനാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ താരം ഈ പ്രാവശ്യം മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി.

തനിക്കു വേണ്ടി നാഗ് കരഞ്ഞിട്ടുണ്ടെന്ന് താരം

തനിക്കു വേണ്ടി നാഗ് കരഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു. തെരി സിനിമ കാണാന്‍ സാമന്തയും നാഗും ഒന്നിച്ചാണ് പോയത്.

അതില്‍ സാമന്ത മരിക്കുന്ന സീന്‍ കണ്ടപ്പോള്‍ നാഗിന്റെ കണ്ണുകള്‍ നിറഞ്ഞു. അത് തന്നെ ഏറെ തൊട്ടെന്നും സാമന്ത പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ് തെരിയിലെ മിത്രയെന്നും പല വേദികളിലും സാമന്ത പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News