ഒടുവില്‍ അമേരിക്കയും കടുത്ത നിലപാടിലേക്ക്; പാക്കിസ്ഥാനെതിരെ ശക്തമായ നടപടിക്ക് ട്രംപിന്‍റെ തീരുമാനം

ന്യുയോര്‍ക്ക്: ഭീകരവാദത്തെ പിന്തുണക്കുന്ന പാക്കിസ്ഥാനെ നിലക്കുനിര്‍ത്താന്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുന്നറിയിപ്പായി പാക്കിസ്ഥാനിലേക്ക് ഉടന്‍ അയക്കാനാണ് തീരുമാനം.

ഭീകരവാദത്തിനെതിരേ പ്രവര്‍ത്തിക്കണം

വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരായിരിക്കും പാക്കിസ്ഥാനിലെത്തുക. പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.

ഭീകരവാദത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടും. താലിബാന്‍ ഉള്‍പ്പെടെ വിവിധ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ താവളം ഒരുക്കുന്നതില്‍ യുഎസിന് കടുത്ത അതൃപ്തിയാണുള്ളത്.

ഭീകരവാദത്തിനു പിന്തുണ നല്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തയാറാണെന്ന് ജിം മാറ്റീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here